ഏകാന്തത
ഏറ്റവും ഏകാന്തമായ ഒരിടത്തെക്കു ഞാൻ പിൻവാങ്ങി
എന്നുഞാൻ കരുതുകയാണ്
അതു മറ്റൊന്നിനുമല്ല
എനിക്കുതന്നെ ഏകാന്തതയുടെ പ്രസാദം കൈമാറാനാണ്.
എന്തെന്നാൽ ഏകാന്തത എന്നത്
ഓരോന്നിനെയും അതായിരിക്കുന്ന അവസ്ഥയിൽ ഞാൻ ആസ്വദിക്കുന്ന നിമിഷമാണ്.
ഏകാന്തതയുടെ അഭാവത്തിൽ പർവതികരിക്കപ്പെട്ട
ആ ചെറിയ സംഗതികൾ ഏതെല്ലാമാണ്?
ഞാൻ ഏറ്റവും കുറച്ചു സമയം ചിലവഴിയ്ക്കുന്ന
എന്റെജീവിതത്തിലെ ആ വലിയ സംഗതികൾ ഏവ?
ഏകാന്തത എന്നത് എനിക്ക് തീരുമാനമെടുപ്പിന്റെ നേരമാണ്.
എന്തു തീരുമാനം ഞാൻ എടുക്കേണ്ടിയിരിക്കുന്നു?
അതോ എന്റെ ജീവിതത്തിന്റെ ഈ നാൽകവലയിൽ വച്ചുഞാൻ
പരിചിന്തനത്തിൽ ഏർപ്പടണമോ?
ഇന്നത്തെ എന്റെ ദിനം എങ്ങനെയായിരിക്കണം എന്നു
ഞാൻ ഇതാ ഇപ്പോൾ ഒരു തീരുമാനം എടുക്കുന്നു
ഇതു നിലയ്ക്കാത്ത ക്രിയയുടെ ഒരു ദിനമാകുമോ
അതോ നിലയ്ക്കാത്ത നിശ്ചലനതയുടെ നിർജീവദിനമാകുമോ?
ഇതിനുത്തരം എനിക്കറിയില്ല.
എങ്കിലും എനിക്കൊന്നറിയാം
എനിക്ക് സ്വന്തം ഈ നിമിഷം മാത്രം!
ഒരു നിമിഷത്തെക്കുപോലും
നിന്നെക്കുറിച്ചുള്ള ഓർമ്മയുടെ പാതയില്നിന്നും
ഞാൻ കാൽതെറ്റി അരികിലെ കാനയിൽ
വഴുതി വീഴാതിരിക്കട്ടെ.
വീണാലും വിഷമമില്ല വാരിപുണരൻ
വിരിമാറുമായി നീയുണ്ടല്ലോ
ഞാന്നെൻ കണ്ണടച്ചാലും കണ്ണുതുറന്നാലും
തനിച്ചിരുന്നാലും ജനമധ്യത്തിലും
എവിടയാലും എങ്ങാനായാലും എപ്പോളയാലും
നീ എന്റെ ഉള്ളിലുണ്ടല്ലോ
ദിവ്യപ്രണയത്തിന്റെ അണയാത്ത തിരിനാളമായി.