അന്നെൻ്റെ സ്വപ്നങ്ങൾക്ക് പ്രണയത്തിൻ്റെ ചുവപ്പായിരുന്നു. പ്രതീക്ഷകൾക്ക് സഞ്ചരിക്കാൻ ആയിരം സ്വർണക്കുതിരകൾ തെളിക്കുന്ന സുവർണ രഥമുണ്ടായിരുന്നു. മോഹങ്ങൾ സ്വർഗതുല്യമായിരുന്നു. ഇന്നും എൻ്റെ മുന്നിൽ ചെഞ്ചു വപ്പാണ്. മരണത്തിൻ്റെ മരവിക്കുന്ന തണുപ്പും. പ്രതീക്ഷകൾ കണ്ണീർക്കടലിൽ അസ്തമിച്ചു. മോഹങ്ങൾ നരകത്തീയിൽ വാടിക്കരിഞ്ഞു. ഓർക്കാൻ ഓർമ്മകൾ മാത്രം...