ഒരുവനൊരു നാളറിഞ്ഞു
ഒരുമയടെയിണക്കിയ
ജീവൽകണ്ണികൾ വേർപെ-
ട്ടവ നിലം പൊത്തുന്ന ദൃശ്യം
നെഞ്ചിൻ കൂടിലൊരാന്ത-
ലും നീറ്റലും സഹനവും
ചിന്തകളവനെ പെരുമ്പാമ്പു
ചീന്തിവരിഞ്ഞിറുക്കിയ പോലെ-
യും, കഴുകദൃഷ്ടിയവൻ മേൽ
കുതിച്ചു പാഞ്ഞും , നഖമുനകളാ-
ഴ്ത്തിയും തഥാ മരണചക്രവ്യൂഹ-
മൊരുക്കിയാ പാവത്തിനെ വീണ്ടു-
മിരുൾ വാതാവർത്തത്തിൽ വലിച്ചെടു-
ത്തിരയാക്കിയ മാത്രേ ഒരു നോക്കു കണ്ടവ-
നൊരു അഗ്നിചക്രവാതത്തിലമരുമൊരു
കാലാപഹാരിയാം കാലനെയുമത്ര-
കലാപകലുഷിതമാമീ രംഗമവനെ-
യകൃതാർത്ഥനാം മർത്ത്യനാക്കി നിത്യ-
മകാലമൃത്യു വരിച്ച മരണദേവനൊടു -
വിലൊരു ഗീതം പാടി രംഗം ത്യജിച്ചു
''വിലപിക്കരുതേ മനുജരെ ഇന്നൊര-
ന്ത്യക്കൊള്ളിയാൻ വീശുമതി തീവ്രമാം
തീക്കനൽ ജ്വാലയിലെന്നെ ഞാൻ
സമർപ്പിച്ചതിജീവനമന്ത്രം പരസ്യമാം
മമ ലോകത്തിനി ഐഹികമാം
സമയക്രമം മാത്രം, ജാഗ്രതയിനി-
നിമിനേരത്തിങ്കൽ നിങ്ങളെൻ
വസ്ത്രമണിഞ്ഞു വിധി തീർക്കും
നിസ്തുലസേവനമേന്നേക്കുമായ് ഞാൻ
നിസ്വനായ് ഊതിക്കെടുത്തുന്നു
ഇനി പാരിൽ സ്വർഗ്ഗ നരകങ്ങൾ
തനിമയോടറിഞ്ഞിടാം, കാലാന്തരേ
പ്രത്യാശ തൻ കിരണങ്ങൾ പരന്നേക്കാം
നിത്യമാം സത്യലോകത്തിനിയവിഹിത-
പ്പെരുമകൾ ഗ്രഹണപ്പെട്ടേക്കാം
ഒരുമയുടെ നാളുകളിനി പിറവിയെടുത്തേക്കാം
- Author: Vajra Lakshmi (Pseudonym) ( Offline)
- Published: December 10th, 2024 13:58
- Comment from author about the poem: This Malayalam poem is all centred around the Hindu mythological concept of death. According to Hindu belief, the Lord of Death, Yamadev takes away the people destined to die as per their allotted time on earth. This poem depicts a person trapped in a cyclone-like stage of life where no ends meet. To his dismay, he finds Yamadev also entrapped in a fire cyclone created by himself and he proclaims to humans that he is getting rid of the charge of death and humans are hereafter free to decide when to die or not the poem concludes with the hope that Satya yuga, the period of truth may come in future and after that people will lead a life of truth and contentment.
- Category: Surrealist
- Views: 9
To be able to comment and rate this poem, you must be registered. Register here or if you are already registered, login here.