ഓർമ്മകൾ ഓർമ്മയാകുമ്പോൾ

Amrithavarshini

അന്നെൻ്റെ സ്വപ്നങ്ങൾക്ക് പ്രണയത്തിൻ്റെ ചുവപ്പായിരുന്നു.         പ്രതീക്ഷകൾക്ക് സഞ്ചരിക്കാൻ ആയിരം സ്വർണക്കുതിരകൾ തെളിക്കുന്ന സുവർണ രഥമുണ്ടായിരുന്നു.         മോഹങ്ങൾ സ്വർഗതുല്യമായിരുന്നു.               ഇന്നും എൻ്റെ മുന്നിൽ ചെഞ്ചു വപ്പാണ്.                 മരണത്തിൻ്റെ മരവിക്കുന്ന തണുപ്പും.          പ്രതീക്ഷകൾ കണ്ണീർക്കടലിൽ അസ്തമിച്ചു.               മോഹങ്ങൾ നരകത്തീയിൽ വാടിക്കരിഞ്ഞു.            ഓർക്കാൻ ഓർമ്മകൾ മാത്രം...

  • Author: Amrithavarshini (Pseudonym) (Offline Offline)
  • Published: September 26th, 2023 09:29
  • Category: Sad
  • Views: 3


To be able to comment and rate this poem, you must be registered. Register here or if you are already registered, login here.